മൂന്ന് കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങൾ; കുത്തനെ കൂടി വാഹനം കൊണ്ടുള്ള മലിനീകരണവും
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങൾ. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തിൽ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകൾ നീങ്ങുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021-ൽ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങൾ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുൻവർഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വർധനയുണ്ട്. ഇതിൽ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങൾ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വർധനയുണ്ട്.
Post a Comment