ഇരിട്ടി: നാട്ടിൽനിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയിൽ സ്വദേശി താഴെപുരയിൽ ഹുസൈനിന്റെ മകൻ സിദ്ദീഖ് (23) ആണ് ഇന്ന് പുലർച്ചെ യശ്വന്തപുരം കണ്ണൂർ എക്സ്പ്രസ്സ് ട്രൈനിൽനിന്നും വീണ് മരിച്ചത്. പുലർച്ചെ 5.50ന് ട്രെയിൻ കർമ്മൽരാം സ്റ്റേഷനിൽനിന്നും നീങ്ങിതുടങ്ങിയപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുംമ്പോളാണ് പാളത്തിൽ വീണത്. ദമാം കെഎംസിസി നേതാവാണ് പിതാവ്, മാതാവ് മറിയം, ഉനൈസ്, സീനത്ത്, രഹന എന്നിവർ സഹോദരങ്ങളാണ്. ബെംഗളുരു കെഎംസിസി നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്തെത്തി തുടർനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. ബൈപ്പനഹള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം സി.വി രാമൻ നഗർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബാംഗ്ലൂരിൽ ട്രെയിനിൽ നിന്ന് വീണ് കണ്ണൂർ ഇരിട്ടി സ്വദേശി മരണപ്പെട്ടു
Alakode News
0
Post a Comment