വൈ​സ് പ്ര​സി​ഡ​ന്‍റി​നു പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചു ! ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണമാറ്റം ഉറപ്പായി


ന​ടു​വി​ൽ: ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ക്കി പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​യും രാ​ജി​വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് സെ​ക്ര​ട്ട​റി മു​മ്പാ​കെ അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്. ക​ണ്ണൂ​ർ ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബേ​ബി ഓ​ടം​പ​ള്ളി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ലെ ത​ർ​ക്കം​മൂ​ലം പ്ര​സി​ഡ​ന്‍റു​സ്ഥാ​നം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഐ ​ഗ്രൂ​പ്പു​കാ​ര​ൻ​കൂ​ടി​യാ​യ ബേ​ബി പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് സി​പി​എം പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച രേ​ഖ ര​ഞ്ജി​ത്താ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ്. രേ​ഖ ക​ഴി​ഞ്ഞ 19ന് ​വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ഡി​സി​സി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റൊ​രു മെം​ബ​റാ​യ സെ​ബാ​സ്റ്റ്യ​ൻ വി​ല​ങ്ങോ​ലി​യെ​യും കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും വി​രു​ദ്ധ​മാ​യി നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച് സി​പി​എം പി​ന്തു​ണ​യോ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​ൺ​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും എ​ല്ലാ​ത്ത​ര​ത്തി​ലും എ​തി​ർ​ത്തി​രു​ന്ന ബേ​ബി ഓ​ടം​പ​ള്ളി​യെ​യും സെ​ബാ​സ്റ്റ്യ​ൻ വി​ല​ങ്ങോ​ലി​യെ​യും പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നെ​യും ബേ​ബി​യെ​ത്ത​ന്നെ വീ​ണ്ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​നെ​യും കോ​ൺ​ഗ്ര​സ് ന​ടു​വി​ൽ, ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ എ​തി​ർ​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഇ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ പ​റ​ഞ്ഞു. ഡി​സി​സി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ബേ​ബി​യെ ത​ന്നെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക്കാ​നാ​ണ് ധാ​ര​ണ. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മു​സ്‌​ലിം ലീ​ഗി​നും ന​ൽ​കും.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19 ൽ 11 ​സീ​റ്റ് ല​ഭി​ച്ചി​ട്ടും ത​മ്മി​ല​ടി​മൂ​ലം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ലെ ഇ​രു ഗ്രൂ​പ്പു​ക​ൾ​ക്കും നാ​ലു വീ​ത​വും മു​സ്‌​ലിം ലീ​ഗി​ന് മൂ​ന്ന് അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​പി​എ​മ്മി​ന് ഏ​ഴും ഒ​രു സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​യു​മാ​ണ് ജ​യി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​ക്കി​യ​ത്.

പൊ​ട്ടം​പ്ലാ​വ് വാ​ർ​ഡി​ൽ​നി​ന്നു വി​ജ​യി​ച്ച അ​ല​ക്സ് ചു​ന​യം​മാ​ക്ക​ലി​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രേ ബേ​ബി ഓ​ടം​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തു​ക​യും എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ബേ​ബി ഓ​ടം​പ​ള്ളി പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു.
കോ​ൺ​ഗ്ര​സ് വി​മ​ത രേ​ഖ​യു​ൾ​പ്പെ​ടെ ഐ ​ഗ്രൂ​പ്പി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ബേ​ബി​ക്ക് വോ​ട്ട് ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​പ്ര​കാ​ര​മാ​യി. 40 വ​ർ​ഷ​ത്തോ​ളം യു​ഡി​എ​ഫി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തെ അ​നു​ന​യി​പ്പി​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ അ​ധി​കാ​രം തി​രി​കെ​പി​ടി​ക്കാ​ൻ​ത​ന്നെ​യാ​ണ് ഡി​സി​സി​യു​ടെ തീ​രു​മാ​നം.

Post a Comment

Previous Post Next Post