തിരുവനന്തപുരം:വിഎസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസം മുമ്പ് ഗുരുതര അവസ്ഥയിൽ ചികിത്സിയിലായിരുന്നു. തുടർന്ന് ആശുപത്രി വിട്ട അദ്ദേഹം വീട്ടിൽ പൂർണ്ണവിശ്രമത്തിലായിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിഎസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു
Alakode News
0
Post a Comment