ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് വിരാട് കോലി



ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.


2014-ൽ എം.എസ് ധോനിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലി ഈ വർഷം വരെ 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 എണ്ണത്തിൽ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം. 
ഓസീസ് മണ്ണിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോലിയായിരുന്നു ക്യാപ്റ്റൻ. ഇതിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു. 
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.

Post a Comment

Previous Post Next Post