ആലക്കോട് : ഒരാഴ്ച നീണ്ട ആലക്കോട് മഹാദേവ ക്ഷേത്ര കൊടിയേറ്റ ഉത്സവാഘോഷങ്ങൾ സമാപിച്ചു . ഞായറാഴ്ച വൈകുന്നേരം മഹാദേവ വിഗ്രഹം ആനപ്പുറത്തു വഹിച്ച് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് നടത്തി. വിശ്വാസികളുടെ വീടുകൾക്ക് മുന്നിൽ പറയെടുപ്പ് നടന്നു. ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം വലിയ കാണിക്ക ചടങ്ങുകൾ നടത്തി.
ഉത്സവാഘോഷത്തിൽ ഏറ്റവും പ്രധാന ചടങ്ങായ വലിയ കാണിക്ക കർമങ്ങൾക്ക് തന്ത്രി തെക്കിനിയേടത്തു തരണനെല്ലൂർ പദ്‌മനാഭനുണ്ണി നമ്പൂതിരിപ്പാട് നേതൃത്വം നൽകി.
ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രതിഷ്ഠയോടെ ചരിത്രത്തിൽ ഇടംപിടിച്ചാണ് ഇക്കൊല്ലത്തെ ഉത്സവം സമാപിച്ചത്. ട്രസ്റ്റിബോർഡ് ചെയർമാൻ എം.പി. മുരളിദാസ്, ട്രസ്‌റ്റി ബോർഡ് അംഗം ആലക്കോട് കൊട്ടാരത്തിലെ അജിത്ത് രാമവർമ തുടങ്ങിയവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment