ഒടുവള്ളിത്തട്ട്-കുടിയാൻമല റോഡ് നവീകരണം ഒരുമാസത്തിനകം പൂർത്തിയാക്കും


ആലക്കോട് : പണി ഇഴഞ്ഞുനീങ്ങുന്നതായി പരാതിയുള്ള ഒടുവള്ളിത്തട്ട്-കുടിയാൻമല റോഡിന്റെ നവീകരണപ്രവൃത്തി ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ജോൺ ബ്രിട്ടാസ് എം.പി.ക്ക് ഉറപ്പുനൽകി. പൊതുമരാമത്ത്-വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ജോൺ ബ്രിട്ടാസ് എം.പി. ചർച്ചനടത്തിയതിനെത്തുടർന്നാണ് നവീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന ഉറപ്പ് ലഭിച്ചത്.
റോഡിന്റെ വീതി 12 മീറ്ററാണ്. ഏഴുമീറ്റർ മെക്കാഡം എന്ന രീതിയിലേക്ക് മാറ്റിയതിനെത്തുടർന്ന് വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടിയിരുന്നു. എന്നാൽ തൂണുകളുടെ ദൗർലഭ്യം ഉണ്ടായതും തടസ്സമായി. തുടർന്ന് വൈദ്യുതി മന്ത്രിയുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കിയത്. നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നതായി എം.പി. അറിയിച്ചു.

Post a Comment

Previous Post Next Post