ചൊ​വ്വാ​ഴ്ച എ​സ്എ​ഫ്ഐ പ​ഠി​പ്പു​മു​ട​ക്കും


തി​രു​വ​ന​ന്തു​രം: പൈ​നാ​വ് സ​ർ​ക്കാ​ർ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പ് മു​ട​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ച്ചി​ൻ ദേ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ ന​ട​ന്ന​ത് ആ​സൂ​ത്രി​ത അ​ക്ര​മ​മാ​ണെ​ന്നും കാ​മ്പ​സി​നു​ള്ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഗു​ണ്ട​ക​ൾ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​വെ​ന്നും സ​ച്ചി​ൻ ആ​രോ​പി​ച്ചു. കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ ല​ക്ഷ്യം വ​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ എ​ത്തി​യ​തെ​ന്നും കു​റ്റ​ക്കാ​രെ പോ​ലീ​സ് ക​ണ്ടെ​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post