പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു.



പെരുമ്പാവൂർ: യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. രായമംഗലം പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9.30-നാണ് സംഭവം. ഫോൺ വിളിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു.
ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഗുണ്ടാസംഘമാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശം. റിയൽ എസ്റ്റേറ്റ് ബിസിനസാ യിരുന്നു അൻസിലിന്. വാഹനക്കച്ചവടവും ഉണ്ട്. പറമ്പിപ്പീടിക വെള്ളച്ചാട്ടത്തിനു സമീപമാണ് അൻസിലിനെ വെട്ടി വീഴ്ത്തിയത്.
അമ്മയ്ക്കൊപ്പും മണ്ണൂർ യാക്കോബായ പള്ളിയിൽ കൺവെൻഷൻ കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

Post a Comment

Previous Post Next Post