നടന്‍ ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റൈനിൽ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ ഉള്ളവർ ടെസ്റ്റ് ചെയ്യണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും കൊവിഡ് ബാധിച്ചിരുന്നു.
Post a Comment