തിരുവനന്തപുരത്ത് ആക്രി ഗോഡൗണിൽ വൻ തീപിടിത്തം


തിരുവനന്തപുരം: തലസ്ഥാനത്തെ ആക്രി ഗോഡൗണില്‍ വന്‍തീപിടിത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപടരാനുള്ള കാരണം വ്യക്തമല്ല.

ഗോഡൗണിനുള്ളില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗോഡൗണിന് സമീപമുള്ള വീട് പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്. ഈ വീട്ടില്‍ നിന്നും ആളുകളെ മാറ്റിയോയെന്നും അറിവായിട്ടില്ല.

ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സിന്‍റെ വെള്ളം തീര്‍ന്നു പോയതാണ് തീ വ്യാപകമായി പടരാന്‍ കാരണമായത്.

കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post