ആലക്കോട് : രയരോം-മൂന്നാംകുന്ന്-കുണ്ടേരി-പ്രാപ്പൊയിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങൾക്ക് ദുരിതമായി. പൊടിശല്യം കാരണം വീട്ടുകളിലും വഴിയരികിലെ വ്യാപാരസ്ഥാപനങ്ങളിലും കഴിയാൻ പറ്റാത്ത സ്ഥിതിയാണ്.
വ്യാപാരികൾ നിലത്ത് വെള്ളം നനച്ചാണ് കഴിയുന്നത്. 9,50,09,635 രൂപ കരാർ തുകയിൽ ഒൻപത് മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് 2021 ഫെബ്രുവരി 26-ന് പണി തുടങ്ങിയത്. നാട്ടുകാർ ഇപ്പോൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. തൂവേങ്ങാട് പീപ്പിൾസ് കളക്ടീവ് പ്രവർത്തകർ പ്രതിഷേധിച്ച് രയരോം - മൂന്നാം കുന്ന് ഭാഗത്ത് പോസ്റ്ററുകൾ പതിച്ചു. പ്രവൃത്തി ഉടൻ പൂർത്തിയാക്കി ഗതാഗതം പുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment