തിരുവനന്തപുരം:ജനപ്രിയ ഉത്തരവുമായി കെഎസ്ആർടിസി
രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സിഎംഡി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ നിർത്തേണ്ടത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ മിന്നൽ സർവീസുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ല.
Post a Comment