മാ​ന​ന്ത​വാ​ടി-ബ​ളാ​ൽ കെഎസ്ആർടിസി ബ​സ് സ​ർ​വീ​സ് പു​നരാ​രം​ഭി​ച്ചു


ചെ​റു​പു​ഴ: മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ നി​ന്ന് കോ​വി​ഡി​ന് മു​ന്പ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മാ​ന​ന്ത​വാ​ടി-ബ​ളാ​ൽ കെ​എ​സ്ആ​ർ​ടി​സി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് സ​ർ​വീ​സ് പു​നരാ​രം​ഭി​ച്ചു. കാ​സ​ർ​ഗോഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ർ​വീ​സ് മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ എ​ടു​ത്താ​ണ് പു​നഃ​രാ​രം​ഭി​ച്ച​ത്.

പു​തി​യ സ​മ​യ​പ്ര​കാ​രം ബ​ളാ​ലി​ൽ നി​ന്ന് രാ​വി​ലെ ആ​റി​ന് പു​റ​പ്പെ​ട്ട് 7.10ന് ​ചെ​റു​പു​ഴ​യിലും 9.20 ന് ​ഇ​രി​ട്ടി​യി​ലും 11.20 ന് ​മാ​ന​ന്ത​വാ​ടി​യി​ലും എ​ത്തും. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.45 ന് ​തി​രി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​രി​ട്ടി​യി​ലും, 7.30ന് ​ചെ​റു​പു​ഴ​യി​ലും 8.15 ന് ​ബ​ളാ​ലി​ലും എ​ത്തും. രാ​ത്രി ചെ​റു​പു​ഴ​യി​ൽ നി​ന്ന് വെ​ള്ള​രി​ക്കു​ണ്ട് ഭാ​ഗ​ത്തേ​യ്ക്ക് ബ​സു​ക​ൾ ഇ​ല്ല. ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യെ​ന്ന് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു പ​റ​ഞ്ഞു.

Post a Comment

Previous Post Next Post