കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള നാളെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ

കണ്ണൂർ : കേരളാ നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ വ്യാഴാഴ്ച നടക്കും. രാവിലെ എട്ടിന്‌ ആരംഭിക്കുന്ന മേള മന്ത്രി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിജിറ്റർ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം വഴിയാണ്‌ തൊഴിൽ തിരഞ്ഞെടുക്കാൻ കെ-ഡിസ്‌ക് കേരള നോളജ്‌ ഇക്കണോമി മിഷൻ അവസരമൊരുക്കുന്നത്‌. 6600 പേർ രജിസ്റ്റർചെയ്ത മേളയിൽ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 70 കമ്പനികൾ പങ്കെടുക്കും.


തൊഴിലന്വേഷകർക്ക്‌ knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യാം. പത്താം ക്ലാസ്‌ ജയിച്ചവരായിരിക്കണം. മേളയിൽ തൊഴിലെടുക്കാനുള്ള സന്നദ്ധത, അഭിമുഖത്തെ നേരിടാനുള്ള കഴിവ് എന്നിവ മുൻനിർത്തി മൂന്ന്‌ മണിക്കൂർ സൗജന്യ പരിശീലനവും ഒരുക്കിയിട്ടുണ്ട്‌.
ഐ.ടി., എൻജിനീയറിങ്, സാങ്കേതിക ജോലികൾ, നിർമാണ മേഖല, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്ക്, മാനേജ്മെന്റ്, വിദ്യാഭ്യസ സ്ഥാപനങ്ങൾ, ബാങ്കിങ് മാർക്കറ്റിങ്, സെയിൽ, മീഡിയ, നൈപുണ്യ പരിശീലനം, ഹോട്ടൽ മാനേജ്മെന്റ്, ടാക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും. മൂവായിരത്തോളം പേരെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്രസമ്മേളനത്തിൽ എ.ഡി.എം. കെ.കെ.ദിവാകരൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം.അബ്‌ദുൾ റാജിബ്, പ്രോഗ്രം എക്സിക്യൂട്ടീവ് ജിൻഷ രാജീവൻ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post