സംസ്ഥാനത്ത് നാളെ കള്ളു ഷാപ്പുകൾ തുറക്കും,ബെവ്കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല


 തിരുവനന്തപുരം:ലോക്ക്ഡൗൺ പശ്ചാത്തലത്തിലും സംസ്ഥാനത്ത് നാളെ കള്ളു ഷാപ്പുകൾ തുറക്കും. ബെവ്കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്. നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസ് പരിശോധനയുണ്ടാവും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. ഹോട്ടലുകളിൽ സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.

Post a Comment

Previous Post Next Post