അറ്റകുറ്റപ്പണി: പാൽച്ചുരം വഴി ചരക്കുലോറി ഗതാഗതം നിരോധിച്ചു


കൊട്ടിയൂർ : പാൽച്ചുരം-ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ചമുതൽ ഇതുവഴി ചരക്കുലോറിഗതാഗതം നിരോധിച്ചതായി കേളകം പോലീസ് അറിയിച്ചു. പണിപൂർത്തിയാകുംവരെയാണ് നിരോധം. ചുരത്തിൽ ദിനംപ്രതി ചരക്കുവാഹനങ്ങൾ കുടുങ്ങുന്നതിനാൽ എസ്.പി.യുടെ നിർദേശപ്രകാരമാണ് പ്രവൃത്തിപൂർത്തിയാകുംവരെ നിരോധമേർപ്പെടുത്തിയത്‌. ചെങ്കൽലോറികൾക്കും നിരോധനം ബാധകമാണ്. ചരക്കുവാഹനങ്ങൾ നെടുംപൊയിൽ ചുരംവഴി പോകണം.

Post a Comment

Previous Post Next Post