ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം:ഭൂ​മി, പ​ട്ട​യം പ​രാ​തി പ​രി​ഹാ​ര യോ​ഗം

ത​ളി​പ്പ​റ​മ്പ്: ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ല്ലേ​ജു​ക​ളി​ൽ ഭൂ​മി, പ​ട്ട​യം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ യോ​ഗം ചേ​രും. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ർ​ഡി​ഒ ഇ.​പി. മേ​ഴ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ണ്ഡ​ല​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​ദ​യ​ഗി​രി, വെ​ള്ളാ​ട്, ന്യൂ ​ന​ടു​വി​ൽ, പ​യ്യാ​വൂ​ർ വി​ല്ലേ​ജു​ക​ളി​ലെ കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​മി, പ​ട്ട​യ വി​ഷ​യ​വു​മാ​യി നി​ര​വ​ധി പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്നതാ​യി യോ​ഗം വി​ല​യി​രു​ത്തി. തു​ട​ർ​ന്നാ​ണ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് എം​എ​ൽ​എ, ആ​ർ​ഡി​ഒ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ യോ​ഗം ചേ​രാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

എം​എ​ൽ​എ​യു​ടെ പ്ര​തി​നി​ധി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, ത​ഹ​സി​ൽ​ദാ​ർ എം. ​റെ​ജി, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു

Post a Comment

Previous Post Next Post