കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; മ​ണി​ക്കൂ​റു​ക​ൾ​ക്കി​ള്ളി​ൽ പോ​ലീ​സ് കു​ട്ടി​യെ ക​ണ്ടെ​ത്തി


കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ച്ചു. ആ​ശു​പ​ത്രി​ക്കു പു​റ​ത്തു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യേ​യും പോ​ലീ​സ് ക​ണ്ടെ​ത്തു​ക‍​യാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യു​ടെ മൂ​ന്നു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ആ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ന​ഴ്സിം​ഗ് അ​സ്റ്റ​ന്‍റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ സ്ത്രീ​യാ​ണ് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സ​വ​വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് മ​ഞ്ഞ നി​റ​മു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.

ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ അ​മ്മ ന​ഴ്‌​സിം​ഗ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി​യെ തി​ര​ക്കി. എ​ന്നാ​ൽ ന​ഴ്‌​സു​മാ​രാ​രും കു​ഞ്ഞി​നെ ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ബ​ഹ​ളം വ​യ്ക്കു​ക​യും പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി. ഇ​വ​രി​ൽ​നി​ന്ന് പോ​ലീ​സ് കു​ട്ടി​യെ തി​രി​കെ വാ​ങ്ങി അ​മ്മ​യെ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Post a Comment

Previous Post Next Post