രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍; 573 മരണം


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 573 പേര്‍ ഇന്നലെ മരണമടഞ്ഞു. 19.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,06,357 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 22,02,472 പേര്‍ നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരാണ്.


അതേസമയം, കേരളത്തില്‍ ഇന്നലെ 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേര്‍ രോഗമുക്തി നേടി. 1,03,553 സാമ്പിളുകള്‍ പരിശോധിച്ചു. 48.06 ആണ് ടിപിആര്‍.

Post a Comment

Previous Post Next Post