രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗം സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 124 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 3.24 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയർന്നു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. രാജ്യത്താകമാനം 1892 ഒമിക്രോൺ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 766 പേർ രോഗമുക്തി നേടി.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post