തിരുവനന്തപുരം: ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ http://www.firstbell.kite.kerala.gov.in ലഭ്യമാക്കുകയും ചെയ്യും.
കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണിന് രാവിലെ 7 - 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്‍ടുവിന് വൈകുന്നേരം 3.30 - 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് 1 - 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ത്ത് 2 - 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും.
ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടാകും. പ്ലസ്‍വണിന് വൈകുന്നേരം 6 മുതലും പ്ലസ്‍ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 - 4.30 വരെയും ഒന്‍പതാം ക്ലാസ് 5 മണിക്കും.
ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്‍ടുവിന്റേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് അറിയിച്ചു. ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. 1-9 വരെ ക്ലാസുകള്‍ ഏപ്രില്‍ മാസത്തോടെയും പ്ലസ്‍വണ്‍ ക്ലാസുകള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും.
Post a Comment