തളിപ്പറമ്പ്: വാഹന മോഷണ കേസിൽ 21 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വർക്ക്ഷോപ്പ് ഉടമകർണ്ണാടക ഉഡുപ്പി കാർക്കള സ്വദേശി മൂലാട്ട് ഹൗസിൽ മുഹമ്മദ് അനീഫ (45)യെയാണ് തളിപ്പറമ്പ ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ്, എ.എസ്.ഐ.എ പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ, ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരടങ്ങിയ സംഘം ഉഡുപ്പി കാർക്കളയിൽ വെച്ച് പിടികൂടിയത്.2000 മാർച്ച് 12ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ട നടുവിൽ വെള്ളാട് സ്വദേശിയായ ദിലീപ് കുമാറിൻ്റെ കെ.എൽ.13.ഡി. 39 11 നമ്പർ മഹീന്ദ്ര ജീപ്പ് മോഷ്ടിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.കേസിൽ ആറാം പ്രതിയായ ഇയാളെ 2006-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതി യെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മോഷണ കേസിൽ 21 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Alakode News
0
Post a Comment