1800 ഒ​ഴി​വു​ക​ൾ: മെ​ഗാ ജോ​ബ് ഫെ​യ​ർ രജിസ്ട്രേഷൻ 10 വരെ


ക​ണ്ണൂ​ർ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 ന് ​ന​ട​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​ർ 2022 ലേ​ക്ക് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്10 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. നി​ല​വി​ൽ 1800 ഓ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ യോ​ഗ്യ​ത​ക​ളു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. statejo bportal.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് മേ​ള​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ജി​ല്ലാ​ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ജി​ല്ല നൈ​പു​ണ്യ​വി​ക​സ​ന ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ എ​ക്‌​സ​ല​ൻ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത ഇ ​മെ​യി​ലി​ലേ​ക്കും മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കും 10 നു ​ശേ​ഷം ഹാ​ൾ​ടി​ക്ക​റ്റ് വ​രും. ഈ ​ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്ത് വ​രു​ന്ന​വ​രെ മാ​ത്ര​മേ ജോ​ബ് ഫെ​യ​റി​ലേ​ക്ക് വ​രാ​ൻ അ​നു​വ​ദി​ക്കൂ. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ഉ​ണ്ടാ​കു​ന്ന​ത​ല്ല. ഫോ​ൺ: 9048778054.

Post a Comment

Previous Post Next Post