ചെറുപുഴ: മലയോരത്ത് അനധികൃത ചെങ്കൽ ഖനനത്തിനെതിjsശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് രംഗത്തെത്തി. പെരിങ്ങോം കോട്ടോലിൽ ബുധനാഴ്ച പയ്യന്നൂർ താലൂക്ക് റവന്യൂ സംഘം 16 വാഹനങ്ങളാണ് പിടിച്ചെടുത്തത്. പെരിങ്ങോം വില്ലേജിലെ കോട്ടോൽ പ്രദേശത്ത് അനധികൃത ഖനനത്തിൽ ഏർപ്പെട്ട് ചെങ്കൽ കടത്താനെത്തിയ 16 ലോറികളും ഒരു ജെസിബിയും ഉൾപ്പടെയാണ് താലൂക്ക് റവന്യു സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പയ്യന്നൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ശശി, പെരിങ്ങോം വില്ലേജ് ഓഫീസർ പി. സുധീർ കുമാർ, പെരുന്തട്ട വില്ലേജ് ഓഫീസർ പി.ആർ. കിഷോർ കുമാർ, കെ.വി. അഭിലാഷ്, സി.എ. രാഹുൽ, ടി. ഉപേഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ പെരിങ്ങോം പോലീസിന് കൈമാറി. അനധികൃത ഖനനത്തിനെതിരേ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലനും റവന്യൂ ഉദ്യോഗസ്ഥരും അറിയിച്ചു.
ചെങ്കൽ ഖനനം ജെസിബിയും 16 ലോറികളും പിടിച്ചെടുത്തു
Alakode News
0
Post a Comment