ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതൽ വില കുറവ് പ്രാബല്യത്തിൽ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ നൽകേണ്ട വരിക.
വാണിജ്യ സിലിണ്ടറുകൾ പ്രധാനമായും ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾ, ചായകടകൾ, മറ്റു ഭക്ഷണ ശാലകൾ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് കമ്പനികൾ 100 രൂപ വർധിപ്പിച്ചിരുന്നു. നവംബർ ഒന്നിന് 266 രൂപയും വർധിപ്പിച്ചിരുന്നു.
Post a Comment