കെ.എസ്.ആർ.ടി.സി ബസ് എത്തുന്നതിന് 10 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം


കോഴിക്കോട്: ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെ.എസ്.ആർ.ടി സി. ബസ് ഓരോ സ്റ്റേഷനിലും എത്തുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ ഈ സേവനം ലഭ്യമാണ്. നിലവിൽ ബസ് യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പേ മാത്രമേ ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാകൂ. പുതിയ സംവിധാനത്തിന്റെ ഭാഗമായി ബസുകളിൽ ജി.പി.എസ്. ട്രാക്കിങ് ഒരുക്കും. ആൻഡ്രോയിഡ് സംവിധാനത്തിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.വി.എം.) വഴിയാകും ഈ സേവനം യാത്രകാർക്ക് പ്രയോജനപ്പെടുത്താൻ കഴിയുക. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ശ്രമം.

യാത്രക്കാർക്ക് ലിങ്ക് ടിക്കറ്റും
ദീർഘദൂരയാത്രകൾക്ക് ഒറ്റ ബസിൽ റിസർവേഷൻ ലഭ്യമായില്ലെങ്കിൽ രണ്ട് കണക്ഷൻ ബസുകളിലായി യാത്രചെയ്യാൻ സാധിക്കുന്നതാണ് ലിങ്ക് ടിക്കറ്റ് സംവിധാനം. തൃശ്ശൂർ, എറണാകുളം ബസ്സ്റ്റേഷനുകളാകും പ്രധാന കണക്ടിങ് പോയന്റുകൾ. ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാരന് അയാളുടെ ആദ്യയാത്ര കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷംമാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ലിങ്ക് ടിക്കറ്റിലെ രണ്ടു സീറ്റുകൾക്കുംകൂടി ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് നൽകിയാൽ മതി. ഒരു മാസത്തിനകം ഈ സംവിധാനം നടപ്പാക്കും.
Next Story

Post a Comment

Previous Post Next Post