ഡ്രൈവിങ് ലൈസന്‍സിനായി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ ആയുര്‍വേദ ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കും നല്‍കാം.

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ആവശ്യത്തിനായി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്കും നല്‍കാം.ആയുര്‍വേദ ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഎഎംഎസ് ഡോക്ടര്‍മാര്‍ക്ക് എംബിബിഎസ് ഡോക്ടര്‍മാരുടേതിനു തുല്യമായ യോഗ്യതയുണ്ടെന്നു ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതുവരെ അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഡ്രൈവിങ് ലൈസന്‍സിനായി പരി​ഗണിച്ചിരുന്നൊള്ളു.

Post a Comment

Previous Post Next Post