ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് 12ശതമാനമായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളിൽനിന്നും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സമ്മർദമുണ്ടായതിനെതുടർന്നാണ് വർധന തൽക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും. അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വർധന പിൻവലിച്ചിട്ടില്ല. 1000 രൂപയ്ക്കുമുകളിലുള്ള ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതൽ കൂടും.
വെള്ളിയാഴ്ച ചേർന്ന പ്രത്യേക ജിഎസ്ടി കൗൺസിൽ ടെക്സ്റ്റൈൽ മേഖലയിലെ നിരക്ക് വർധനമാത്രമാണ് ചർച്ചചെയ്തത്. ധനമന്ത്ര നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേർന്നത്.
വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നത്.
Post a Comment