മഹാസഖ്യത്തിന് മഹാ ഷോക്ക്: എൻഡിഎ അധികാരത്തിലേക്ക്, ഒറ്റ സംഖ്യയിലൊതുങ്ങി കോണ്‍ഗ്രസ്


ബിഹാറില്‍ എൻഡിഎക്ക് മഹാ വിജയം. വോട്ടെണ്ണല്‍ പുരോഗമിക്കവെ എൻഡിഎ മുന്നണി വിജയം ഉറപ്പിച്ച്‌ മുന്നേറുകയാണ്. 189 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നില്‍ക്കുന്നത്.മറുവശത്ത് മഹാസഖ്യം തകർന്നടിഞ്ഞു. വെറും 50 സീറ്റുകളില്‍ മാത്രമാണ് അവർക്ക് മുന്നിട്ട് നില്‍ക്കാനാകുന്നത്. മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്
എൻഡിഎ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 84 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. നിതീഷ് കുമാറിന്റെ ജെഡിയു 76 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ചിരാഗ് പാസ്വാന്റെ എല്‍ജെപി 23 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.ഇന്ത്യ സഖ്യം പ്രതീക്ഷ വെച്ച പല മണ്ഡലങ്ങളിലും തകർന്നടിഞ്ഞു. ആർജെഡിക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താനായത്. ആർജെഡി 34 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആകട്ടെ വെറും ഏഴ് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. സിപിഐ(എംഎല്‍) ആറ് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്‌

Post a Comment

Previous Post Next Post