എസ്.ഐ. ആർ സമ്മർദ്ദം: ബി. എൽ.ഒ. തൂങ്ങിമരിച്ച നിലയിൽ


കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കഴിഞ്ഞദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അനീഷ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
➖➖➖➖➖➖➖➖
*വാർത്തകൾ വേഗത്തിലറിയാൻ ഗ്രൂപ്പിൽ ചേരുക*
👇🏾
*https://chat.whatsapp.com/KkIfOvbXhHjDtyLl15UvBI*
➖➖➖➖➖➖➖
*വാർത്തകൾക്കും പരസ്യങ്ങൾക്കും*
📲9447883111

Post a Comment

Previous Post Next Post