കണ്ണൂർ ചാല ബൈപാസ് ജംക്‌ഷനു സമീപം നിർമാണത്തിലുള്ള ദേശീയപാതയിലൂടെ മദ്യലഹരിയിലുള്ളയാള്‍ ഓടിച്ച കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലെ വിടവില്‍ വീണു.
അടിപ്പാതയിലെ റോഡിലേക്ക് തൂങ്ങിക്കിടന്ന കാറില്‍ നിന്ന് ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുത്തു. ഏകദേശം 20 മിനിറ്റോളം പരിശ്രമിച്ചാണ് കാർ പുറത്തെടുത്തത്.
ഇന്നലെ വൈകിട്ട് 5.30ന് ബൈപാസിലെ ചാല അമ്ബലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം. തലശ്ശേരി ഭാഗത്തുനിന്നു വന്ന കാർ ചാല ബൈപാസ് ജംക്‌ഷന് സമീപമെത്തിയപ്പോള്‍, കണ്ണൂർ ഭാഗത്തേക്ക് മണ്ണിട്ടുയർത്തി നിർമിക്കുന്ന ദേശീയപാതയിലേക്ക് കയറുകയായിരുന്നു.
വേഗത്തില്‍വന്ന കാർ ചാല അമ്ബലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലെ വിടവിലേക്കു വീഴുകയായിരുന്നു.
Post a Comment