കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇരട്ട വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച (14.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11720 രൂപയും പവന് 560 രൂപ കുറഞ്ഞ് 93760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (13.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ തവണ ഗ്രാമിന് 285 രൂപയും പവന് 2280 രൂപയുമാണ് കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 11715 രൂപയും പവന് 1680 രൂപ കൂടി 93720 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 11790 രൂപയും പവന് 600 രൂപ കൂടി 94320 രൂപയിലുമാണ് വ്യാപാരം നടന്നത്.
Post a Comment