കണ്ണൂരില്‍ കേസുകള്‍ തീര്‍പ്പായ വാഹനങ്ങള്‍ ഈ-ലേലത്തില്‍ വില്‍പ്പനയ്ക്ക്

കണ്ണൂർ: കേസുകള്‍ കോടതിയില്‍ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികള്‍ ഹാജരാകാത്ത വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങള്‍ ഈ മാസം 15ന് (15/10/2025) ഈ-ലേലത്തില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നു.കണ്ണൂർ സിറ്റി പോലീസിന്റെ അധികാരപരിധിയിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ ഉള്‍പ്പെട്ടതും, കോടതികള്‍ തീർപ്പാക്കിയതും, അവകാശികളില്ലാത്തതുമായ വാഹനങ്ങളാണ് ലേലത്തിനായി പരിഗണിച്ചിരിക്കുന്നത്. 2025 മേയ് 13ന് പുറപ്പെടുവിച്ച ലേലവിളംബരത്തിലെ 59 വാഹനങ്ങളോടൊപ്പം, ഉപയോഗയോഗ്യമല്ലാത്തതും "സ്ക്രാപ്" വിഭാഗത്തില്‍പ്പെട്ടതുമായ 9 വാഹനങ്ങളും ചേർത്ത് മൊത്തം 68 വാഹനങ്ങളാണ് ഈ-ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്.
ലേലത്തില്‍ പങ്കെടുക്കുവാൻ
പൊതുമേഖലാ സ്ഥാപനമായ MSTC Ltd. ന്റെ വെബ്സൈറ്റില്‍ ( www.mstcecommerce.com) BUYER ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് ഓണ്‍ലൈനായി പങ്കെടുക്കാം.
(MSTC E-Auction No: MSTC/TVC/DISTRICT POLICE OFFICE KANNUR KERALA/7/CIVIL STATION/25-26/35348)
ലേലത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുമുതല്‍ ഒക്ടോബർ 15 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ കാണാവുന്നതാണ്.ഇ-ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2763339 / 9497925858 എന്നീ നമ്ബറുകളില്‍ (ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post