അത് ഭാഗ്യവാൻ തന്നെ; ഓണം ബംബർ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരില്‍ നിന്ന്


ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്ബര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരില്‍ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്.
നെട്ടൂർ നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. ഏജന്റ് ലതീഷില്‍ നിന്നാണ് ഇയാള്‍ ലോട്ടറിയെടുത്തത്.
ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്ബറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്ബര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

Post a Comment

Previous Post Next Post