കാപ്പിമല സ്വദേശി ബദിയടുക്കയിൽ ബൈക്കിടിച്ച് മരിച്ചു



ആലക്കോട്: കാപ്പിമല സ്വദേശി കാസർക്കോട് ബദിയടുക്കയിൽ ബൈക്കിടിച്ച് മരിച്ചു. കാപ്പിമലയിലെ മൂലേപ്പറമ്പിൽ സാജു (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ ബദിയടുക്ക നീർച്ചാലിലാണ് അപകടം. സാജു കുറച്ചുകാലമായി ബദിയടുക്കയിലാണ് താമസം. ഇവിടെ ലോട്ടറി സ്റ്റാളും നടത്തിവരുന്നുണ്ട്. ഇന്നലെ രാത്രി ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കെ.എൽ 19 എച്ച്.എൻ 2195 ബൈക്കിടിക്കുകയാ ആയിരുന്നു. ഉടൻ കാസർക്കോട്താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

Previous Post Next Post