വെളിച്ചെണ്ണ വില ഇരട്ടിയിലേറെ



കണ്ണൂർ:ഒരു വർഷത്തിനുള്ളിൽ വെളിച്ചെണ്ണ വില ഇരട്ടിയിലേറെയായി. കഴിഞ്ഞവർഷം ഇതേസമയം ലീറ്ററിന് 150ന് അടുത്തായിരുന്നു വെളിച്ചെണ്ണയ്ക്കു വില. ഇപ്പോൾ 340ൽ എത്തി. മില്ലുകളിൽ 400 രൂപവരെ നീളുകയാണു വില. കമ്പോളത്തിൽ വെളിച്ചെണ്ണ വില ഓരോദിവസവും കൂടുന്നതും പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. 

കഴിഞ്ഞ വർഷം, ഇതേസമയം പച്ചത്തേങ്ങയ്ക്കു കിലോഗ്രാമിന് 30 രൂപയായിരുന്നു വില. എന്നാൽ, കഴിഞ്ഞ വർഷം 3000 പച്ചത്തേങ്ങ വിറ്റ കർഷകർക്ക് ഇക്കുറി കിട്ടിയത് 1000 തേങ്ങയാണ്. തേങ്ങ ഉൽപാദനം കുത്തനെ കുറഞ്ഞതും വെളിച്ചെണ്ണ വില കൂടാൻ കാരണമായെന്നു കച്ചവടക്കാർ പറയുന്നു. ക്ഷേത്രങ്ങളിലും കോട്ടങ്ങളിലും വിളക്കു തെളിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നതു വെളിച്ചെണ്ണയാണ്. വരുമാനമില്ലാത്ത ക്ഷേത്രങ്ങളും പ്രതിസന്ധിയിലാണ്.

Post a Comment

Previous Post Next Post