തുടരും സിനിമയുടെ വ്യജപതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചു; നിയമപരമായി നേരിടുമെന്ന് നിര്‍മാതാവ്

വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ മോഹല്‍ലാല്‍ ചിത്രം തുടരുമിന്റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു
സിനിമ ബോക്സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരുന്നു. നേരത്തെ ഒരു വെബ്സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് നിരവധി മലയാളചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ കഴിയും. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്ബുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post