കോഴിക്കോട്: രാസലഹരി കൈവശം വെച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയിലായി. കോഴിക്കോട് നഗരത്തിലാണ് സംഭവം.
27 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.
കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
പാലക്കാട് നഗരത്തില്‍ 600 ഗ്രാം എംഡിഎംഎ ലഹരിയുമായി രണ്ടുപേർ പിടിയിലായിട്ടുണ്ട്. പട്ടാമ്ബി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. കെഎസ്‌ആർടിസി പരിസരത്ത് വച്ച് ലഹരി ഇടപാടിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്.
Post a Comment