കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങള്‍ സംഭവിച്ചു എന്ന പ്രചരണം തെറ്റ്.
അപകടത്തില്‍ രോഗികള്‍ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. അഞ്ച് മരണങ്ങളാണ് അപകട സമയത്ത് ആശുപത്രിയിലുണ്ടായത്
മരിച്ചവരില്‍ അർബുദരോഗിയും, കരള്‍ രോഗിയും, ഗുരുതരമായി ന്യൂമോണിയ ബാധിച്ച വ്യക്തിയും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പുക ഉയർന്നതുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന പ്രചരണം ഇന്നലെ അധികൃതർ തള്ളിയിരുന്നു. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ വ്യക്തമാക്കുകയുമുണ്ടായി. സംശയ ദുരീകരണത്തിനായാണ് പോസ്റ്റുമാർട്ടം നടപടികള്‍ നടത്തിയത്.
പുക ഉയർന്നതുമായി മരണങ്ങള്‍ക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മരിച്ചവർ അത്യാസന്ന നിലയിലുള്ളവരായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കി. മരിച്ചത് നാല് രോഗികളാണെന്നും ഇവർ മറ്റ് അസുഖങ്ങളാല്‍ ഗുരുതരാവസ്ഥയിലുള്ളവർ ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
Post a Comment