കെഎസ്ആർടിസി ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി



കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ഗുണം കിട്ടുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്നുള്ള പുതിയ ഇൻഷുറൻസ് പാക്കേജാണ് പ്രഖ്യാപിച്ചത്. അപകടത്തിൽ കെഎസ്ആർടിസിയുടെ സ്ഥിരം ജീവനക്കാരിൽ ആരെങ്കിലും മരിച്ചാൽ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. ജീവനക്കാർക്ക് അപകടത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. 

ഈ പദ്ധതിയുടെ വിഹിതം കെഎസ്ആർടിസിയാണ് മുടക്കുന്നത്. ജീവനക്കാർ ഇതിലേക്ക് വിഹിതം നൽകേണ്ടതില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. 25095 ജീവനക്കാർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post