'30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. 16 കിലോ ഭാരം കുറഞ്ഞു'; രോഗാവസ്ഥയെക്കുറിച്ച്‌ മണിയൻപിള്ള രാജു

'

'30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. 16 കിലോ ഭാരം കുറഞ്ഞു'; രോഗാവസ്ഥയെക്കുറിച്ച്‌ മണിയൻപിള്ള രാജു
താൻ കാന്‍സര്‍ സര്‍വൈവറാണെന്ന് വെളിപ്പടുത്തി നടൻ മണിയൻപിള്ള രാജു. കൊച്ചിയില്‍ ഒരുപൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥയെക്കുറിച്ച്‌ പറഞ്ഞത്.
ചെവിവേദനയെ തുടർന്ന് എംആര്‍ഐ എടുത്തപ്പോള്‍ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം പൂർത്തിയായി. രോഗാവസ്ഥ മൂലം 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.കഴിഞ്ഞവര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. തുടരും എന്ന കഴിഞ്ഞ് തിരിച്ചുപോയപ്പോള്‍ എനിക്ക് ചെവിവേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല,' എന്ന് മണിയൻപിള്ള രാജു പറഞ്ഞു.

Post a Comment

Previous Post Next Post