സോഷ്യല്‍ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്‌ഇ ബോര്‍ഡ്;10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല


ദില്ലി:10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്‌ഇ ബോർഡ്.
10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്‌ഇ അറിയിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്‌ഇ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്‌ഇ ഫല പ്രഖ്യാപനമെന്ന രീതിയില്‍ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങള്‍ക്കായി സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.

Post a Comment

Previous Post Next Post