പഹൽഗാമിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് TRF, ആക്രമണം നടത്തിയത് 7 ഭീകരർ..? ഞെട്ടിക്കുന്ന വീഡിയോ

 


ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ലഷ്ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആർഎഫ്. 



2023 ജനുവരിയിൽ ആഭ്യന്തരമന്ത്രാലയം ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ വെടിയുതിർക്കുന്നത്.


ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം

ഭീകരാക്രമണത്തിൽ 24 ലേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ ഔദ്യോഗികമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മരണസംഖ്യ 20-ൽ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരിൽ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

അക്രമികൾ പലതവണ നിറയൊഴിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആക്രമിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് രക്ഷപ്പെട്ടവർ പോലീസിനോട് പറഞ്ഞത്.

Post a Comment

Previous Post Next Post