ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും;മകളുടെ മുന്നിൽ വച്ചാണ് വെടിയേറ്റത്

രാജ്യത്തെ നടുക്കിയ കാശ്മീർ ഭീകരാക്രമണത്തിൽ‌ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സ്വന്തം മകളുടെ മുന്നിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന ഏറെ വേദനാജനകമായ വാർത്തയാണ് പുറത്തുവരുന്നത്. കുടുംബത്തോടൊപ്പം ആണ് രാമചന്ദ്രൻ കശ്മീരിൽ എത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post