മഴ, ഇടി, മിന്നൽ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്ന്  ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം 40-50 KM വരെ വേ​ഗതയിൽ കാറ്റിനും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയാണ് പ്രഖ്യാപിച്ചത്. ഇടിമിന്നൽ സമയത്ത് പരമാവധി പുറത്തിറങ്ങരുതെന്ന് ജാ​ഗ്രതാ നിർദേശവുമുണ്ട്.

Post a Comment

Previous Post Next Post