എന്റെ പൊന്നേ.... കുതിച്ച് കുതിച്ച് ലക്ഷ്യം ലക്ഷം തൊടാനോ? അതേ, സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 2200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്റെ ആകെ വില 74,320 രൂപയായി ഉയർന്നു. ഗ്രാമിന് 275 രൂപയുടെ വർധനവുണ്ടായി. ഗ്രാമിന്റെ വില 9290 രൂപയാണ് ഉയർന്നത്. ലോകവിപണിയിലും സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ലക്ഷം തൊടുമെന്നാണ് വിദഗ്ധരുടെ അനുമാനം.
എന്റെ പൊന്നേ.... കുതിച്ച് കുതിച്ച് ലക്ഷ്യം ലക്ഷം തൊടാനോ?
Alakode News
0
Post a Comment