തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.
ഇയാളെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നടപടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്ത് പെണ്‍കുട്ടിയെ സാമ്ബത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്.
പെണ്‍കുട്ടി ഗർഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്ബും പെണ്‍കുട്ടി സംസാരിച്ചിരിക്കുന്നത് സുകാന്തിനോടാണ്. ഈ വിവരങ്ങള്‍ എല്ലാം അടിസ്ഥാനമാക്കിയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവില്‍ പോയി. ഇതിനിടെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിച്ചു. ഇത് നാളെ കോടതി പരിഗണിച്ചേക്കും.
Post a Comment