മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാൻ മാതാവിന്റെ താക്കീത് ; തലശ്ശേരിയില്‍ 14 വയസുകാരി ജീവനൊടുക്കി

തലശ്ശേരി:മൊബൈല്‍ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നല്‍കിയതിനെ തുടർന്ന് പതിനാലു വയസുകാരി ജീവനൊടുക്കി.

കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്‌സില്‍ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്.

സ്റ്റെയർകേസിന്റെ പടിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ-്ധരണ്യ ദമ്പതികളുടെ മകളാണ്. 

ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്.

മകളെ സ്ഥിരമായി ഓണ്‍ലൈനില്‍ കണ്ടതോടെ വാട്ട്‌സ് ആപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. 


ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദീക്ഷ
 

Post a Comment

Previous Post Next Post