ഒടുവില്‍ കാത്തിരിപ്പിന് വിരാമം. ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും.
ഒക്ടോബറിലായിരിക്കും സന്ദർശനം. അർജൻറീന ടീമിന്റെ ഒഫീഷ്യല്‍ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അർജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയില്‍ പറയുന്നു.
അർജന്റീന ഫുട്ബാള്‍ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മില്‍ ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന് മുമ്ബ് 2011 സെപ്തംബറില്‍ മെസ്സിയും സംഘവും ഇന്ത്യയിലെത്തിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം കൊല്‍ക്കത്തയില്‍ എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അർജന്റീന ജയിച്ചു.
കഴിഞ്ഞ വർഷം അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ അവകാശപ്പെട്ടിരുന്നു. കൊച്ചിയില്‍ രണ്ട് സൗഹൃദമത്സരങ്ങളില്‍ ടീം കളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post a Comment